മതനിരപേക്ഷ കൊലയുടെ പ്രതിപ്പട്ടികയിൽ സമുദായ സംവരണ മാനദണ്ഡങ്ങൾ പാലിച്ചോ?

മതനിരപേക്ഷ കൊലയുടെ പ്രതിപ്പട്ടികയിൽ സമുദായ സംവരണ മാനദണ്ഡങ്ങൾ പാലിച്ചോ?
Mar 3, 2024 04:59 PM | By PointViews Editr

 സിദ്ധാർത്ഥൻ കൊലപാതക കേസിലെ പ്രതികളുടെ കാര്യത്തിൽ മതേതരത്വവും ന്യൂനപക്ഷ സമവാക്യങ്ങളും പാലിക്കുന്നതിൽ പ്രസ്ഥാന നേതൃത്വം പ്രദർശിപ്പിച്ച പാടവം അഭിനന്ദനാർഹമാണ് . 18 പ്രതികളിൽ 9 പേർ ഭൂരിപക്ഷ സമുദായവുമായി ചേരുന്നവർ. മൊത്തം പ്രതികളുടെ എണ്ണത്തിൻ്റെ മൂന്നിലൊന്നിനെ ന്യൂനപക്ഷ സമുദായമായ മുസ്ലിം വിഭാഗത്തിന് വിട്ടുകൊടുത്ത മഹാമനസ്കതയും ഇടതു വിദ്യാർത്ഥി പ്രസ്ഥാനം കാണിച്ചു. മുസ്ലീം നാമ ധാരികളായ 6 പേരാണ് പിടിയിലായിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന് അസ്പഷ്ട പേരുകാരനായ ഒരുത്തനെ കൂടി ഉൾപ്പെടുത്തി 3 പേരെ പ്രതികളാക്കിയത് അൽപം വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ക്രൈസ്തവരുടെ ന്യൂനപക്ഷാവകാശങ്ങളുടെ മുകളിൽ കമ്യൂണിസ്റ്റ് കയ്യേറ്റം ചരിത്രത്തിൽ ഇത് അവസാനത്തേതല്ലെന്നും മ്യൂണിസ്റ്റുകൾ കാലാകാലം തുടർന്നു വരുന്ന അവഗണന 2024 ൽ എത്തിയപ്പോൾ പോലും തങ്ങളുടെ സമുദായത്തിന് നേരേ തുടരുകയാണ് എന്നും ക്രൈസ്തവ സമുദായ സഖാക്കൾ രോഷം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് പ്രധാന പ്രതിയായി ഒരു ക്രിസ്ത്യാനിയെ നിശ്ചയിച്ചാണ് പ്രതി പട്ടികയിലെ തർക്കം അവസാനിപ്പിച്ചത്. എന്നാൽ മതനിരപേക്ഷ പ്രതിപ്പട്ടിക നൽകിയ പ്രസ്ഥാനം വനിതകളെ അവഗണിച്ചതിനെതിരെ മഹിളാസഖാക്കൾ രംഗത്ത് വന്നിട്ടില്ല. സാധാരണ ഗതിയിൽ വനിതാ സംവരണം വേണമെന്നും നാരീ നവോത്ഥാന മുന്നേറ്റം ഉണ്ടാവണമെന്നും ശക്തമായി വാദിക്കാറുള്ള മഹിളാ സഖാക്കൾ പക്ഷെ സിദ്ധാർത്ഥൻ കൊലപാതകത്തിലെ പ്രതി പട്ടികയിൽ വനിതകളെ ഒഴിവാക്കിയതിനെതിരെ രംഗത്ത് വരാൻ മടിക്കുന്നതിൻ്റെ കാരണം വ്യക്തമല്ല. മരിച്ചു പോയ സിദ്ധാർത്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച്, അവധി ദിവസമായിരുന്ന 2014 ഫെബ്രുവരി 18 ന് പരാതി നൽകിയ മഹിളാരത്നത്തിൻ്റെ കാര്യം ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതിനാൽ തങ്ങൾക്കുള്ള പ്രതിവിഹിതം ഈ പരാതിക്കാരിയിലൂടെ സാധ്യമാകും എന്ന പ്രതീക്ഷയിലാണ് മഹിളാ സഖാക്കൾ. എന്നാലും അതൊരണ്ണമല്ലേയുള്ളൂ എന്ന പരിഭവവും പരാതിയും ചില കോണുകളിൽ നിന്ന് ആക്ഷേപമായി ഉയരുന്നുണ്ട്. പുറത്ത് നിഷ്ഗുണ വേഷത്തിൽ ലിംഗ വ്യതിയാനം പുറത്ത് അറിയാതിരിക്കാൻ മീശയും താടിയും ഒക്കെ വച്ച് നടക്കുന്ന ബാക്കി മൃഗ വൈദ്യ ശിശുക്കളിൽ ആരെങ്കിലും ഒക്കെ പ്രതിസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടാൽ ഓരോ സമുദായത്തിനും കൂടുതൽ പരിഗണന നൽകാൻ കഴിയുമെന്ന് പ്രസ്ഥാന നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇനി പുറത്ത് നിൽക്കുന്നവരിൽ വിപ്ലവത്തിനു ശേഷി ഉള്ളവരെ പ്രമോട്ട് ചെയ്യുന്ന പക്ഷം വനിതകളുടെ ആഗ്രഹവും സാധിച്ചു കൊടുക്കാനാകുമെന്നാണ് പ്രസ്ഥാനത്തിൻ്റെ ഗർഭവിതരണ സെക്രട്ടറിയുടെ നിലപാട്.

Were the norms of community reservation followed in the charge sheet for secular killings?

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories